qq

പാലക്കാട്: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ.ടി.ജലീൽ ഉടൻ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എ.കെ.ബാലൻ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എ.കെ.ബാലൻ കൂട്ടിചേർത്തു. ജലീൽ സ്വജനപക്ഷപാതം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ സാധിക്കില്ലെന്നുമുള്ള ലോകായുക്ത ഉത്തരവിലാണ് മന്ത്രിയുടെ പ്രതികരണം.

മഞ്ഞളാംകുഴി അലി ഡെപ്യൂട്ടേഷനിൽ ആളെ എടുത്തിട്ടുണ്ട്. ബന്ധു ആയിരിക്കില്ല. ആണോയെന്നുള്ളത് എനിക്ക് അറിയില്ല. കെ.എം.മാണിയും ഇതേ പേസ്റ്റിലേക്ക് ആളെ വച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ വയ്ക്കാൻ പാടില്ലെന്ന് എവിടേയും ഇല്ല. യോഗ്യതയുണ്ടോയെന്നതാണ് വിഷയം. യോഗ്യതയുണ്ടോ എന്നത് സംബന്ധിച്ച ജലീൽ ഹൈക്കോടതിയെയും ഗവർണറെയും നേരത്തെ ബോദ്ധ്യപ്പെടുത്തിയതാണ്. അത് എതിരായിരുന്നില്ല. ലോകായുക്ത നിലപാടിൽ പരിശോധിക്കുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധിവന്നാൽ അപ്പോൾത്തന്നെ രാജിവയ്ക്കേണ്ട സമ്പ്രദായം ഇവിടെയില്ലെന്നും എ.കെ.ബാലൻ വ്യക്തമാക്കി.