പാലക്കാട്: ജില്ലയിൽ ഇതുവരെ 3,39,786 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ജനുവരി 16 മുതൽ കൊവാക്സിനും കൊവിഷീൽഡുമാണ് നൽകി തുടങ്ങിയിരുന്നു. ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, 45 മുതൽ 59 വരെ പ്രായമുള്ളവർ, 60ന് മുകളിലുമുള്ളവർ എന്നിവർക്കാണ് നിലവിൽ വാക്സിൻ നൽകുന്നത്. ജില്ലയുടെ ആകെ ജനസംഖ്യയുടെ 12.10% ആളുകൾ നിലവിൽ കുത്തിവയ്പെടുത്തു. 28,09,934 ആണ് ജില്ലയിലെ ജനസംഖ്യ.
3,32,239 പേർ സ്വീകരിച്ചത് കൊവിഷീൽഡ്
ജില്ലയിലാകെ 3,32,239 പേർ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്നാംഡോസ് മാത്രം സ്വീകരിച്ചത് 2,98,311 പേരും രണ്ടാംഡോസ് സ്വീകരിച്ചത് 33,928 പേരുമാണ്. 7547 പേർ കൊവാക്സിനും സ്വീകരിച്ചു. ഇതിൽ ഒന്നാംഡോസ് മാത്രം സ്വീകരിച്ചത് 4052 പേരും രണ്ടാംഡോസ് സ്വീകരിച്ചത് 3,495 പേരുമാണ്.
53,163 ആരോഗ്യപ്രവർത്തകർ ഇതപവരെ വാക്സിൻ സ്വീകരിച്ചു. ഇതിൽ 31,342 പേർ ഒന്നാംഡോസും 21,821 പേർ രണ്ടാംഡോസും സ്വീകരിച്ചു.
കൊവിഡ് മുന്നണി പ്രവർത്തകരിൽ 51,412 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.
45 മുതൽ 59 വയസുവരെയുള്ള 53,967 പേരും 60ന് മുകളിലുള്ള 1,73,697 പേരും വാക്സിൻ സ്വീകരിച്ചു.