പട്ടാമ്പി: മുൻ കേരള സ്റ്റേറ്റ് ജൂനിയർ ഫുട്‌ബാൾ താരം ബി.എസ്.സുനിൽ (48) കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാത്രി കുളപ്പുള്ളിയിലെ ടർഫിൽ പരിശീലനത്തിനിടെയാണ് സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന സുനിൽ നാട്ടിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയാണ് പരിശീലനത്തിനെത്തിയത്. ചെർപ്പുളശേരി അൽമദീന, സോക്കർ ഷൊർണൂർ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. വാടാനാംകുറുശി എരളങ്ങാട്ടിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: രമ്യ. മകൻ: ദേവദർശൻ.