പാലക്കാട്: ജനത്തിരക്ക് കാരണം രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി കുത്തിവയ്പ് പരിമിതപ്പെടുത്തിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി. കഴിഞ്ഞ ദിവസം വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൊവിഡ് സുരക്ഷാ മാനദണ്ഡം കാറ്റിൽപ്പറത്തി ജനം തള്ളിക്കയറിയിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കുത്തിവെപ്പ് രജിസ്റ്റർ ചെയ്തവർക്ക് മാത്രമാ
ക്കിയത്.
വാക്സിൻ ഡോസ് കുറവായതിനാൽ കുത്തിവയ്പ് കേന്ദ്രങ്ങളുടെ എണ്ണത്തിലും ക്രമീകരണം വരുത്തി. കഴിഞ്ഞ ദിവസം ജില്ലയിൽ 76 ഇടങ്ങളിലായാണ് കുത്തിവയ്പ്പ് നടത്തിയത്. ഇന്നലെ ജില്ലാ ആശുപത്രി, സമൂഹാരോഗ്യ കേന്ദ്രങ്ങളുൾപ്പെടെ 42 ഇടങ്ങളിലായി ചുരുക്കി. ഇന്നലെ 1000 ഡോസ് വാക്സിനേഷൻ മാത്രമേ നടന്നുള്ളൂ. കൂടുതൽ ഡോസെത്തിയാൽ ഇന്നും കുത്തിവയ്പ് നടത്തും.
ജില്ലാ ആശുപത്രിയിലടക്കം പലയിടത്തും രാവിലെ രജിസ്‌ട്രേഷൻ മുഖേനയാണ് വാക്സിനേഷനെന്ന് അറിയാതെ പലരുമെത്തി. ഇവരെ അധികൃതർ കാര്യങ്ങൾ വിശദീകരിച്ച് തിരിച്ചയച്ചു. രജിസ്റ്റർ ചെയ്തവർക്ക് ടോക്കൺ നൽകിയിരുന്നു.
ഇനിമുതൽ രണ്ട് ഡോസിനും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്സിൻ ലഭ്യമാകൂ. കൊവിൻ വെബ് സെറ്റിൽ നേരിട്ടും അക്ഷയ കേന്ദ്രം വഴിയുും രജിസ്റ്റർ ചെയ്യാം.