c

പാലക്കാട്: കൊവിഡ് പ്രതിരോധ വാക്സിൻ ക്ഷാമം മൂലം ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം വെട്ടിക്കുറച്ചു. നിലവിൽ രണ്ട് ദിവസത്തേക്ക് നൽകാനുള്ള വാക്സിൻ മാത്രമാണുള്ളത്. ഇന്നലെ 1500 ഡോസാണ് കുത്തിവയ്പിന് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 42 വാക്സിൻ ക്യാമ്പുണ്ടായിരുന്നിടത്ത് ഇന്നലെ 12 എണ്ണമായി പരിമിതപ്പെടുത്തി. ഇന്നത്തേക്കുള്ള കുത്തിവയ്പിന് 25,000 ഡോസ് കൊവിഷീൽഡ് വാക്സിനാണുള്ളത്.

ഇന്നലെ മുതൽ ഓൺലൈൻ രജിസ്‌ട്രേഷനെടുത്തവർക്ക് മാത്രമാണ് കുത്തിവയ്പ് നടത്തിയത്. രജിസ്‌ട്രേഷൻ ചെയ്തവരുടെ എണ്ണം വർദ്ധിച്ചതോടെ ടോക്കൺ നൽകിയാണ് കുത്തിവയ്പ് നടത്തിയത്. ഇന്നലെയും ഓൺലൈൻ രജിസ്‌ട്രേഷനെ കുറിച്ചറിയാത്ത ആളുകൾ ക്യാമ്പിലെത്തിയെങ്കിലും മടക്കിയയച്ചു. മൊബൈൽ ഫോണും മറ്റുമില്ലാത്ത നിർദ്ധനരാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ആയതോടെ ബുദ്ധിമുട്ടിയത്.

കുത്തിവെപ്പിന് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ പ്രയാസപ്പെടുന്നവർക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനം തേടാം.

സംശയം പരിഹരിക്കാം

കൂടുതൽ വാക്സിനെത്തിയാൽ മാത്രമേ തുടർ ദിവസങ്ങളിൽ കുത്തിവയ്പ് നടത്താനാകൂ. വാക്സിൻ ക്ഷാമവും കൊവിഡ് പ്രതിരോധ നിയന്ത്രണവും മൂലം പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ കളക്ടറേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നമ്പർ: 04912505309, 8301803282.

-ഡോ.അനിത, ഡി.ടി.ഒ, പാലക്കാട്.