accident
ചിറ്റൂർ കോളേജിനു സമീപം അപകടത്തിൽപ്പെട്ട് തകർന്ന കെ.എസ്.ആർ.ടി.സി ബസ്

ചിറ്റൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് പോയ ബസും തമിഴ്നാട്ടിൽ നിന്ന് തത്തമംഗലം ഭാഗത്തേക്ക് വന്ന ചരക്കുലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഒരു സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ എട്ടിന് ചിറ്റൂർ കോളേജിനടുത്താണ് അപകടം. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കറുപ്പയ്യ, ബസ് ഡ്രൈവർ പരമേശ്വരൻ, കണ്ടക്ടർ രതീഷ്, സ്കൂട്ടർ യാത്രക്കാരൻ ഉണ്ണികൃഷ്ണൻ എന്നിവരെ അഗ്നിശമന സേനയെത്തി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സർവീസ് തുടക്കമായതിനാൽ ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ബസിന്റെയും ലോറിയുടെയും മുൻവശം പൂർണമായി തകർന്നു. സ്കൂട്ടറും പൂർണമായി തകർന്നു. കൂട്ടിയിടിച്ച ലോറി തുടർന്ന് സമീപത്തെ മരത്തിലിടിച്ച് അടുത്തുള്ള ചതിപ്പുനിലത്തിൽ താഴ്ന്ന് നിന്നു. ബസിന്റെ പിൻവശം പാതയോരത്തെ മറ്റൊരു മരത്തിലും ഇടിച്ചു നിന്നു.