വടക്കഞ്ചേരി: ന്യൂഡൽഹിയിൽ ന്യുമോണിയയ്ക്ക് ചികിത്സയിലായിരുന്ന മഞ്ഞപ്ര പാതിരിക്കളം എം. രാംദാസ് (65) ഓക്സിജൻ കിട്ടാതെ മരിച്ചു. നാല് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11നാണ് മരണം സ്ഥിരീകരിച്ചത്. രോഗികളുടെ വർദ്ധനവിനെ തുടർന്നുള്ള ചികിത്സാ പ്രതിസന്ധിക്കൊപ്പം ഓക്സിജൻ ക്ഷാമം കൂടിയായതോടെ മരണം സംഭവിക്കുകയായിരുന്നെന്ന് ബന്ധുവായ എം.കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്കാരം പിന്നീട് ന്യൂഡൽഹിയിൽ നടക്കും. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാംദാസ് വർഷങ്ങളായി കുടുംബത്തോടൊപ്പം ഡൽഹിയിലാണ് താമസം. ഭാര്യ: ജയശ്രീ. മക്കൾ: ദിവ്യ (കാനഡ), നിവ്യ. മരുമക്കൾ: റിനിത്, അമിത്.