അഗളി: ഷോളയൂരിൽ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു. ചാവടിയൂർ ഊരിൽ തമണ്ഡന്റെ ഭാര്യ കമലമാണ് (56) മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള കമലം വനത്തിനോട് ചേർന്നുള്ള കൃഷി സ്ഥലത്ത് ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആടുകളുമായി വനത്തിലേക്ക് പോയ ബന്ധുക്കളാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. ഷോളയൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: പാർവതി, പൊന്നി, രങ്കൻ.