platform-ticket

പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വർദ്ധിപ്പിച്ച് റെയിൽവേ. പത്തു രൂപ ടിക്കറ്റ് 50 രൂപയായി ഉയർത്തി. പാലക്കാട് ഡിവിഷനുകളിലെ 96 സ്റ്റേഷനുകളിലും ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ പി.ആർ.ഒ എം.കെ.ഗോപിനാഥ് പറഞ്ഞു.

സ്റ്റേഷനുകളിൽ ആൾത്തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. അടുത്ത മൂന്നുമാസത്തേക്കാണ് വർദ്ധനവ്.