മല്ലപ്പള്ളി : കോഴഞ്ചേരി റോഡിൽ തെരുവുനായ വിദ്യാർത്ഥിനിയടക്കം അഞ്ച് പേരെ കടിച്ചു. ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. വഴിയാത്രക്കാരായ ആളുകളെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. മുറിവേറ്റവർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ ശേഷം ആന്റി റാബിസ് വാക്‌സിൻ സ്വീകരിക്കുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയി.