തിരുവല്ല: കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ തിരുവല്ല മണ്ഡലത്തിൽ നടപ്പാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ 1200 കോടി രൂപയുടെ വികസന പദ്ധതികൾ ഉൾപ്പെടുത്തി എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച "മാത്യു ടി.തോമസ് തിരുവല്ലയുടെ വിശ്വസ്ത സാരഥി" എന്ന കൈപ്പുസ്തകം പ്രകാശനം ചെയ്തു. ചെറുതും വലുതുമായ എല്ലാ പദ്ധതികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ വീടുകളിലും ഈ കൈപ്പുസ്തകമെത്തിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനന്തഗോപൻ പ്രകാശനം നിർവഹിച്ചു. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ.ആർ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ്,മണ്ഡലം കൺവീനർ അലക്സ് കണ്ണമല,നേതാക്കളായ അഡ്വ.ഫ്രാൻസിസ് വി.ആന്റണി,ബിനുവർഗീസ്,കെ.പ്രകാശ് ബാബു,അഡ്വ.കെ.ജി.രതീഷ് കുമാർ, ചെറിയാൻ പോളച്ചിറയ്ക്കൽ,അംബികാ മോഹൻ,സജിഅലക്സ്,ജോ എണ്ണയ്‌ക്കാട്,റെയ്ന ജോൺസ് ബർഗ്,ജിജി വട്ടശേരിൽ,അലക്സ് മണപ്പുറം,പ്രേംജിത് പരുമല,ബാബു പാലയ്ക്കൽ,പ്രഫ.ജേക്കബ് എം.ഏബ്രഹാം, ബാബു പറയത്തുകാട്ടിൽ എന്നിവർ സംസാരിച്ചു. മാത്യു.ടിയുടെ വിജയത്തിനായി സി.ഐ.ടിയു തൊഴിലാളികളുടെ നേതൃത്വത്തിൽ തിരുവല്ലാ ടൗണിൽ പ്രചരണ റാലി സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ.സനൽ കുമാർ,ആർ.മനു,ഒ.വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.