പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ള കോന്നി മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥർക്കും കൊവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കുന്നതിനും പോസ്റ്റൽ വോട്ടുകൾ ചെയ്യുന്നതിനുമുള്ള പ്രത്യേക വോട്ടർ ഫെസിലിറ്റേഷൻ സെന്റർ മൂന്നു വരെ ഉണ്ടാകും. കോന്നി ഗവ. എൽ.പി സ്‌കൂളിൽ എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവർത്തനം.