റാന്നി: യു.ഡി.എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ പെരുനാട് പഞ്ചായത്തിൽ പര്യടനം നടത്തി. മുക്കത്ത് നിന്നാണ് പര്യടനം തുടങ്ങിയത്. രാവിലെ 8:30ന് സ്വീകരണ പരിപാടികൾ ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. മുക്കത്തെ റോഡ് തകർന്ന പ്രശ്നങ്ങൾ പ്രദേശവാസികൾ ഉന്നയിച്ചു. എം.സി ചെറിയാൻ എം.എൽ.എ ആയിരുന്ന കാലത്തുണ്ടായ ഏക വികസനത്തിൽ ഒന്നായ ബംഗ്ലാംകടവ് പാലത്തെ പറ്റിയും നിവാസികൾ ഓർമിപ്പിച്ചു. തുടർന്ന് പെരുനാട് മാർക്കറ്റ്, മാടമൺ, മാമ്പാറ, മഠത്തുംമൂഴി കൊച്ചുപാലം, മരുപ്പുഴ ചേർത്തലപ്പടി, കണ്ണരംമൺ, പുതുക്കട, മണക്കയം, ബിമ്മരം, പൊട്ടംമൂഴി, ളാഹക്ലബ്, ളാഹ ചെക്ക് പോസ്റ്റ്, അട്ടത്തോട്, നാറാണംതോട്, കിസുമം, തുലപ്പള്ളി, ആലപ്പാട്ട് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിക്ക് ആവേശകരമായ വരവേൽപ്പ് ലഭിച്ചു.