തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനട ഇന്നലെ രാവിലെ കുന്നന്താനം പഞ്ചായത്തിലും ഉച്ചകഴിഞ്ഞ് പെരിങ്ങര പഞ്ചായത്തിലെ മേപ്രാലിലും പര്യടനം നടത്തി. കുന്നന്താനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തി. മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം കോരിച്ചൊരിയുന്ന മഴയത്ത് പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ ഭാഗത്തായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടി. വിനോദ് തിരുമൂലപുരം, പെരിങ്ങര പഞ്ചായത്ത് ജന സെക്രട്ടറി മനോജ് വെട്ടിക്കൽ, ശ്യാം ചാത്തമല, അനീഷ് പുത്തരി, സജി ചാലക്കുഴി, സൂര്യ കലാ പ്രദീപ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. അശോകൻ കുളനടയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ നാലിന് രാവിലെ 9.30ന് തിരുവല്ലയിൽ എത്തും. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. വിവിധ കേന്ദ്ര സംസ്ഥാന നേതാക്കൾ റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി തിരുവല്ല നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ ശ്യാം മണിപ്പുഴ അറിയിച്ചു.