കോന്നി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു ജനീഷ് കുമാറിനെ നെഞ്ചിലേറ്റി പ്രമാടം നിവാസികൾ. കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാതെ നൂറുകണക്കിനാളുകളാണ് ഒരോ സ്വീകരണ വേദിയിലേക്കും ഒഴുകിയെത്തിയത്. പ്റമാടത്തെ ചെങ്കടലാക്കി മാറ്റുകയായിരുന്നു ജനീഷ് കുമാറിന്റെ സ്വീകരണ പര്യടനം. വൈകുന്നേരം കോന്നിയിൽ നിന്ന് പ്രവർത്തകർക്ക് ഒപ്പം പ്രമാടം വട്ടക്കുളഞ്ഞിയിലെത്തിയ സ്ഥാനാർത്ഥിയെ പുഷ്പകിരീടം ചൂടിയും പുഷ്പമാല ചാർത്തിയുമാണ് നാട്ടുകാർ വരവേറ്റത്. തുടർന്ന് യുവാക്കളുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വീകരണം ഏറ്റുവാങ്ങുവാൻ സെന്റ് തോമസ് നഗറിൽ എത്തി. തോരാതെ പെയ്യുന്ന മഴയിൽ നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ കാണാനായി കാത്തുനിന്നത്. സ്ത്റീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വിവിധയിടങ്ങളിൽ പിന്തുണ അറിയിച്ച് എത്തി. മല്ലശേരിമുക്കിൽ എത്തിയപ്പോൾ ഓലമെടഞ്ഞ കുട്ടയിൽ കരിക്കും പഴവർഗങ്ങളും സമ്മാനിച്ചാണ് അമ്മമാർ വരവേറ്റത്. ഇ.എം.എസ് നഗർ, കരോട്ട് ജംഗ്ഷൻ, ഐരിയിൽപ്പടി, മൃഗാശുപത്രിപടി,പുളി ജംഗ്ഷൻ, അമ്പലം ജംഗ്ഷൻ, വലംപുരിമണ്ണ്, കുളനടക്കുഴി, അത്തിക്കാലപ്പടി,കൈതക്കരമുരുപ്പ് എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്റിയോടെ മൂലപ്പറമ്പിൽ പര്യടനം അവസാനിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.മോഹനൻ, പഞ്ചായത്ത് പ്റസിഡന്റ് എൻ.നവനിത് ,കെ.ആർ ജയൻ, വാഴവിള അച്യുതൻ നായർ, കോന്നിയൂർ പി.കെ, രാജേഷ് ആക്ലേത്ത് തുടങ്ങിയവർ നേതൃത്വം നൽകി.