കോന്നി: യു.ഡി.എഫ് കോന്നി നിയോജകമണ്ഡലം സ്ഥാനാർത്ഥി റോബിൻ പീറ്റർ കൊക്കാത്തോട്ടിൽ ഇന്നലെ പര്യടനം നടത്തി. നൂറു കണക്കിന് ആളുകളാണ് അദ്ദേഹത്തെ സ്വീകരിക്കാൻ തടിച്ച് കൂടിയത്.
ഡി.സി.സി.അംഗം കടയ്ക്കൽ പ്രകാശ് കൊക്കാത്തോട്ടിലെ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. റോഡും വൈദ്യുതിയും നൽകിയനുഗ്രഹിച്ച അടൂർ പ്രകാശിനെപ്പോലെ കൂടുതൽ വികസനം തുടരുവാനായി ജയിച്ചു വരാൻ വയോധികർ കൈവച്ച് അനുഗ്രഹിക്കാൻ ഓരോ സ്വീകരണ സ്ഥലത്തും വഴിയരികിലും കാത്തു നിന്നിരുന്നു. കോട്ടാംപാറയും നീരാമക്കുളവും മുണ്ടപ്ലാവ് ജംഗ്ഷനിലും മാത്രമല്ല കുന്നിൻ മുകളിലുള്ള അപ്പൂപ്പൻ തോടും കടന്ന് താഴ്വാരത്തിലുള്ള എസ്.എൻ.ഡി.പി. ജംഗ്ഷനിൽ എത്തിയപ്പോൾ രാഷ്ട്രീയ സുഹൃത്ത് തിരുവനന്തപുരം ഡി.സി.സി. ജനറൽ സെക്രട്ടറി സെണാൾജി വിജയാശംസകൾ നേരാൻ കാത്തു നിന്നിരുന്നു. തുടർന്ന് കൊക്കാത്തോട്ടിലെ പര്യടനം അവസാനിച്ചു. ജി. ശ്രീകുമാർ, പ്രവീൺ പ്ലാവിളയിൽ, ശാന്തകുമാർ,വി.ജെ.ജോസഫ്,നിധിൻ, ബിൻ സു,സൂസൻ, ഹരിദാസ്,തങ്കച്ചൻ, ഇബ്രാഹിം,സൂസമ്മ ജേക്കബ്, സജി തോമസ് എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.