പത്തനംതിട്ട: പന്തളം എമിനൻസ് പബ്‌ളിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സർഗാത്മകതയുടെ വസന്തോത്സവം എന്നപേരിൽ ക്യാമ്പ് നടത്തും. 12ന് രാവിലെ 9.30ന് പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്യും. കൊവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നതോടെ കുട്ടികളിൽ മാനസിക സംഘർഷം വർദ്ധിക്കുകയും മൊബൈൽഫോൺ ഉപയോഗം വർദ്ധിച്ചതും മാറ്റിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. കായിക പരിശീലനം , പ്രസംഗ പരിശീലനം , വ്യക്തിത്വ പരിശീലനം, ചിത്രരചന,യോഗ, നാടകകളരി, നാടൻപാട്ട് , ഗെയിമുകൾ എന്നിവ ക്യാമ്പിൽ ഉൾെപടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പ്രവേശനം. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ പ്രൊഫ. ലാലുതോമസ്, അഡ്മിനിസ്ട്രേറ്റർ പി .മാത്യു എന്നിവർ പങ്കെടുത്തു.