പന്തളം: കുളനട കൈപ്പുഴ ചാങ്ങിഴേത്ത് കിഴക്കേതിൽ മധുസൂദനൻ പിള്ളയുടെ വീട്ടിൽ നിന്ന് മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ പാക്കറ്റുകളും പിടിച്ചെടുത്തു. 43.16 ലിറ്ററിന്റെ കർണ്ണാടക മദ്യമാണ് കുപ്പികളിലുണ്ടയിരുന്നത്. മധുസൂദനൻ പിള്ളയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട എക്സൈസ് സി.എെ ഒ. പ്രസാദിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഹരികുമാർ, വിമൽ, ബിനു വർഗീസ്, ഷിബു, ബിനീഷ് പ്രഭാകർ, രാജേഷ്, ആകാശ് മുരളി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.