ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ആല, ചെറിയനാട്, വെണ്മണി പഞ്ചായത്തുകളിൽ ഗൃഹ സന്ദർശനം നടത്തി. കുട്ടമ്പേരൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു. മാന്നാർ, ഇരമല്ലിക്കര, ചെറിയനാട് എന്നീ സ്ഥലങ്ങളിൽ മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം വെണ്മണി അംബീമുക്ക്, ഇല്ലത്തുമേപ്പുറം ,പാറച്ചന്ത എന്നീ കേന്ദ്രങ്ങളിൽ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. തിരുവൻവണ്ടൂർ കല്ലിശേരിയിലെ സ്വീകരണ യോഗത്തിൽ സജി ചെറിയാനെ കൊന്നപ്പൂക്കളും ഫലങ്ങളും നൽകിയാണ് സ്വീകരിച്ചത്.