ചെങ്ങന്നൂർ: കേരളത്തിലെ യു.ഡി.എഫിന്റെ വിജയം ദേശീയതലത്തിൽ തന്നെ പ്രാധാന്യമുളളതാണെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് പറഞ്ഞു.
യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.മുരളിയുടെ പ്രചാരണാർത്ഥം തിരുവൻവണ്ടൂരിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം, ബി.ജെ.പി രഹസ്യകൂട്ടുക്കെട്ട് അപകടകരമാണ്. ബി.ജെ.പിയെ പ്രതിരോധിക്കുവാൻ കോൺഗ്രസിന് മാത്രമേ കഴിയുയെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. സ്ഥാനാർത്ഥി എം.മുരളി, എ.ഐ.സി.സി സാമൂഹ്യമാദ്ധ്യമ വിഭാഗം കോർഡിനേറ്റർ അനിൽ ആന്റണി, കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്, മാന്നാർ അബ്ദുൾ ലത്തീഫ്, പി.വി.ജോൺ, ജൂണി കുതിരവട്ടം, അഡ്വ.ഡി.നാഗേഷ് കുമാർ, അഡ്വ.ജോർജ് തോമസ്, ഹരി പാണ്ടനാട്, ബാലചന്ദ്രൻ നായർ, ജിജി ഏബ്രഹാം,അശോക് പടിപ്പുരയ്ക്കൽ, ഗോപു പുത്തൻ മഠത്തിൽ, വരുൺ മട്ടയ്ക്കൽ, അഖിൽ വിജയൻ, അബി ആല, ജോസഫ് തുരളയിൽ, സതീഷ് മാണിക്യശേരി തുടങ്ങിയവർ സംസാരിച്ചു.