മലയാലപ്പുഴ: ഇന്നലെയുണ്ടായ കാറ്റിലും, മഴയിലും മലയാലപ്പുഴ, കിഴക്കുപുറം, ആഞ്ഞിലുകുന്ന്, വെട്ടൂർ, ചെങ്ങറ, അട്ടച്ചാക്കൽ, ചാങ്കൂർജംഗ്ഷൻ തുടങ്ങിയ മേഖലകളിൽ മരങ്ങളൊടിഞ്ഞ് വൈദ്യുതലൈനുകൾ പൊട്ടിയും, പോസ്റ്റുകൾ ഒടിഞ്ഞും വ്യാപകമായ നാശനഷ്ടം. ചാങ്കൂർ ജംഗ്ഷൻ മുതൽ മലയാലപ്പുഴ വരെയുള്ള റോഡിൽ നിരവധി മരങ്ങൾ ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ കാർഷീകവിളകൾക്കും വ്യാപകമായ നാശം ഉണ്ടായിട്ടുണ്ട്.