ചെങ്ങന്നൂർ: ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ ചെങ്ങന്നൂർ നഗരത്തിൽ വീണ്ടും വെള്ളക്കെട്ട്. വ്യാപാരസ്ഥാപനങ്ങളിൽ അടക്കം വെള്ളം കയറി. എം.സി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നന്ദാവനം ജംഗ്ഷനിൽ വലിയ ഡ്രേയിനേജ് നിർമിച്ചെങ്കിലും അതിലൂടെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്ന് ഇന്നലത്തെ മഴയോടെ വ്യക്തമായി. ബെഥെൽ ജംഗ്ഷന് കുറുകെ ഡ്രേയിനേജ് നിർമിച്ചാൽ മാത്രമേ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാകുകയുള്ളുവെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ അഭിപ്രായം.