മല്ലപ്പള്ളി: എൽ.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.മാത്യു ടി.തോമസിന്റെ റോഡ് ഷോ ഇന്ന് നടക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് ഷോ രാവിലെ 8.30ന് പരുമല ഡി.ബി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാണ് ആരംഭിക്കുന്നത്. പരുമല, കടപ്ര, പൊടിയാടി, തിരുവല്ല , കുന്നന്താനം വഴി മള്ലപ്പള്ളിയിലെത്തും തുടർന്ന് ആനിക്കാട്, വെണ്ണിക്കുളം, പുറമറ്റം, കല്ലൂപ്പാറ,കവിയൂർ, തോട്ടഭാഗം,കുറ്റൂർ, തിരുമൂലപുരം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരുവല്ല മുൻസിപ്പൽ മൈതാനത്ത് സമാപിക്കും.