ഉള്ളന്നൂർ: കഴിഞ്ഞ ദിവസം ചെയ്ത ശക്തമായ മഴയിലും കാറ്റിലും കുളനട പഞ്ചായത്തിലെ ഉള്ളന്നൂരിൽ നാശനഷ്ടം. മരങ്ങൾ വീണ് വൈദ്യുത തൂണുകൾ മിക്കയിടത്തും തകർന്നതിനെ തുടർന്ന് മുടങ്ങിയ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു വരുന്നതേയുള്ളൂ. ഉള്ളന്നൂർ കൊട്ടയ്ക്കാട്ട് പടി, ബദാംപടി , തൈ തെക്കേതിൽ, വട്ടത്തിൽപടി എന്നിവിടങ്ങളിലാണ് മരങ്ങൾ വീണത്. ഗാർഹിക കണക്ഷനുകൾ വലിച്ചിരുന്ന തൂണുകളും റോഡിലേക്ക് വീണിട്ടുണ്ട്. ചേരാംപള്ളിൽ ജോർജിൻ്റെ പുരയിടത്തിലെ പ്ലാവ് സമീപ വീടിൻ്റെ മുകളിലേക്ക് വീണ് വീട് ഭാഗികമായി തകർന്നു. കുളക്കരയിൽ വാണിയപുരയ്ക്കൽ റെജിയുടെ 40 മൂട് ഏത്തവാഴ കാറ്റിൽ നിലം പൊത്തി.