ആറന്മുള: പഞ്ചായത്തിലെ കോട്ട, വല്ലന ഭാഗങ്ങളിലും ശക്തമായ കാറ്റിലും മഴയിലും വൈദ്യുത തൂണുകൾ ഒടിഞ്ഞു വീണു. 20 സ്ഥലങ്ങളിൽ മരം വീണ് തൂണുകൾ നിലം പൊത്തി. കമ്പികളും വ്യാപകമായി പൊട്ടിവീണിട്ടുണ്ട്. വ്യാഴാഴിച്ച വൈകിട്ട് നിലച്ച വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി അധികൃതർ പുന:സ്ഥാപിക്കുന്ന ജോലികൾ ഇന്നലെ വൈകിട്ടും പുരോഗമിക്കുകയാണ്. മുളക്കുഴ സെക്ഷൻ പരിധിയിലാണ് ഇവിടം. വൈദ്യുതി ഇല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളിലും ബേക്കറികളിലും റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾ നശിച്ചു തുടങ്ങി.കാരക്കാട്, പാറയ്ക്കൽ ഭാഗങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്.