aby-kuriyakkose
എബി കുര്യാക്കോസ്

ചെങ്ങന്നൂർ : മത്സരം അവസാന ലാപ്പിലേക്കെത്തുമ്പോൾ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ് . നേതാക്കൾ സാരിക്കുന്നു.

മണ്ഡലം തിരിച്ച് പിടിക്കും

ചെങ്ങന്നൂർ മണ്ഡലത്തിൽ പ്രചാരണത്തിൽ മുന്നിൽ യു.ഡി.എഫാണ്. സ്ഥാനാർത്ഥി നിർണയം വലിയൊരു പ്രശ്നമായിട്ടില്ല. ജനുവരി മുതൽ യു.ഡി.എഫ് നേതൃത്വം തിരഞ്ഞെടുപ്പിന് തയാറാണ്. അഭിപ്രായ വ്യത്യാസങ്ങളെല്ലാം തീർത്ത് ഒറ്റക്കെട്ടായാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നത്. ആർ. ബാലശങ്കർ വിവാദം യു.ഡി.എഫിന് അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്നാണ് വിശ്വാസം. ബില്ല് രഹിത ആശുപത്രിയടക്കമുള്ള പദ്ധതികളാണ് യു.ഡി.എഫിന്റെ പ്രകടന പത്രികയിലുള്ളത്. ശബരിമല വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികളോടൊപ്പമാണെന്ന് ജനങ്ങൾക്കറിയാം.

കെ.പി.സി.സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ്

------------------

മണ്ഡലം നിലനിർത്തും

യു.ഡി.എഫിനെ തിരസ്കരിച്ച മണ്ഡലമാണ് ചെങ്ങന്നൂർ. അഞ്ച് വർഷം രണ്ട് എം.എൽ.എമാരും സർക്കാരും ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഈ മണ്ഡലത്തിൽ വലിയ വെല്ലുവിളി എൽ.ഡി.എഫ് നേരിടുന്നില്ല. മവലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. ശബരിമല ചർച്ചാ വിഷയമാണെന്ന് തോന്നുന്നില്ല. സി.പി.എം ഒരിക്കലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ല. അതുകൊണ്ട് തന്നെ ബാലശങ്കർ വിവാദത്തിൽ കഴമ്പില്ല. പി.സി വിഷ്ണുനാഥും മറ്റും ജയിച്ച കണക്ക് പരിശോധിച്ചാൽ ആരൊക്കെയാണ് സഖ്യമെന്ന് മനസിലാകും.

എം.എച്ച് റഷീദ്, എൽ.ഡി.എഫ് മണ്ഡലം കൺവീനർ