നാരങ്ങാനം: എസ്.എൻ.ഡി.പി.യോഗം 152 കാരംവേലി ശാഖയിലെ പ്രതിഷ്ഠാ വാർഷിക ആഘോഷം ഞായറാഴ്ച നടക്കും. രാവിലെ 5 ന് വിശേഷാൽ പൂജ, 5.30ന് ഗണപതിഹോമം, 7.30 ന് പതാക ഉയർത്തൽ ശാഖാ പ്രസിഡന്റ് എം.വി ജയരാജൻ നിർവഹിക്കും. 8 ന് ഭാഗവത പാരായണം .10 ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 2 ന് ഭാഗവത പാരായണം .വൈകിട്ട് 4.30ന് സർവൈശ്വര്യ പൂജ..6 ന് ദീപാരാധന