കോന്നി: ദു:ഖവെള്ളി ദിനമായ ഇന്നലെ മൈക്ക് ഉപയോഗിച്ചുള്ള പരസ്യ പ്രചരണം ഒഴിവാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു ജനീഷ് കുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററും. വോട്ടർമാരെ നേരിൽ കാണുന്നതിനാണ് ഇരുവരും സമയം ചെലവഴിച്ചത്. റോബിൻ പീറ്റർ പള്ളിയിൽ പോയ ശേഷമാണ് ആളുകളെ കാണാൻ സമയം ചെലവഴിച്ചത്. പ്രദേശത്തെ പ്രധാനപ്പെട്ടവരെ നേരിൽ കണ്ടും ഭവന സന്ദർശനം നടത്തിയും അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. സീതത്തോട്, ആങ്ങമൂഴി മേഖലകളിലായിരുന്നു ജനീഷ് കുമാറിന്റെ ഭവന സന്ദർശനം. കൊട്ടിക്കലാശത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കേ ദുഖ:വെള്ളി ദിനത്തിൽ പരസ്യ പ്രചാരണം ഒഴിവാക്കിയ ഇവരുവരെയും പുരോഹിതൻമാരും വിശ്വാസികളും നന്ദി അറിയിച്ചു.