തിരുവല്ല: സ്വയംപര്യാപ്ത തിരുവല്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വോട്ട് അഭ്യർത്ഥിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനടയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. വോട്ട് തേടുന്നതിനോടൊപ്പം സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനും സാധിക്കുന്നു എന്നാണ് വീടുവീടാന്തരം കയറിയിറങ്ങിയുള്ള ഇത്തരം പ്രചാരണങ്ങളുടെ നേട്ടമെന്ന് സ്ഥാനാർത്ഥി പറഞ്ഞു. മോദിയുടെ വിജയയാത്ര പരിപാടിയുടെ തിരക്കിലും ഇന്നലെ ഭവന സന്ദർശനം നടത്താൻ സ്ഥാനാർത്ഥി സമയം കണ്ടെത്തി. കവിയൂർ പഞ്ചായത്തിലെ ഭവനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥിയോടൊപ്പം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ടി രാജേഷ് കുമാർ, കവിയൂർ പഞ്ചായത്ത് പ്രസിഡൻറ് എം.ഡി ദിനേശ് കുമാർ, ജില്ലാ കമ്മിറ്റിഅംഗം ജയപ്രകാശ്, പഞ്ചായത്തംഗങ്ങളായ സിന്ധു ജയകുമാർ, രാജശ്രീ, ശ്രീകുമാരി എന്നിവർ വിവിധ വാർഡുകളിൽ സ്ഥാനാർത്ഥിയോടൊപ്പം ഭവന സന്ദർശനത്തിൽ പങ്കെടുത്തു.