palli
എൽ. ഡി. എഫ് പള്ളിക്കൽമേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: എൽ.ഡി.എഫ് പള്ളിക്കൽമേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റയം ഗോപകുമാറിന്റെ പ്രചരണാർത്ഥം കുടുംബ സംഗമം നടത്തി.സി .പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എസ്. രാജിവ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.മധു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ബി.ഹർഷകുമാർ, അഡ്വ. എസ്.മനോജ്, കെ.കുമാരൻ, രാജശേഖരക്കുറുപ്പ് , ശ്രീനാദേവി കുഞ്ഞമ്മ സുശീല കുഞ്ഞമ്മക്കുറുപ്പ്, ജഗദീശൻ, ജി.ആർ.രഘു, ബിനു വെള്ളച്ചിറ, മായാ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കോഴഞ്ചേരി : ആറന്മുള മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോയിപ്രം ഉള്ളുർചിറയിൽ കുടുംബ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ജി.ആശ, മുൻ പ്രസിഡന്റ് മോൻസി കിഴക്കെടത്ത് , ആൻ മണിയാറ്റ്, പി.ജി. അനിൽകുമാർ, പ്രൊഫ. പി.ആർ ലളിതമ്മ എന്നിവർ പ്രസംഗിച്ചു.