ചെങ്ങന്നൂർ: ദുഖവെള്ളിയാഴ്ച്ച ദിനമായ ഇന്നലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വിവിധ ദേവാലയങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്തു
ചെങ്ങന്നൂർ ബഥേൽ അരമന പള്ളി, പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, ചെങ്ങന്നൂർ കത്തോലിക്കാ പള്ളി, വെണ്മണി സെഹിയോൻ മർത്തോമാ പള്ളി, വെണ്മണി ശാലേം മർത്തോമാ പള്ളി,, കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ പള്ളി, കൊഴുവല്ലൂർ സി.എസ്.ഐ പള്ളി, ചെന്നിത്തല ഓർത്തഡോക്‌സ് പള്ളി എന്നീ ദേവാലയങ്ങളിൽ ചടങ്ങുകളിൽ പങ്കെടുത്തു. മാന്നാർ.മുസ്ലിം ജുമാ മസ്ജിദ് , കൊല്ലകടവ് മുസ്ലീം ജുമാ മസ്ജിദ് എന്നി പള്ളികളിലും എത്തി. ചെന്നിത്തല, എണ്ണയ്ക്കാട്, മാന്നാർ മേഖലകളിലെ കുടുംബയോഗങ്ങളിലും, പെണ്ണക്കര, മംഗലം സ്ഥലങ്ങളിലെ മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു.