തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസിന് കുന്നന്താനത്ത് പെൺകൂട്ടായ്മ വരവേൽപ്പ് നൽകി. പാലയ്ക്കൽത്തകിടി കാഞ്ഞിരത്താനം അമ്മുക്കുട്ടി രാമചന്ദ്രന്റെ വസതിയിൽ ചേർന്ന പെൺകൂട്ടായ്മയാണ് സ്ത്രീകളുടെ പങ്കാളിത്തംകൊണ്ടും പുരുഷന്മാരുടെ സംഘാടനം കൊണ്ടും ശ്രദ്ധേയമായത്. ജനാധിപത്യ മഹിള അസോസിയേഷൻ പാലയ്ക്കൽത്തകിടി യൂണിറ്റ് സെക്രട്ടറി രഞ്ജിനി അജിത് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. നൂറിലധികം സ്ത്രീകൾ പങ്കെടുത്ത യോഗത്തിൽ സ്ഥാനാർത്ഥിയെ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി മുഖ്യപ്രഭാഷണം നടത്തി. കുന്നന്താനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി സതീഷ് ബാബു, പഞ്ചായത്തംഗങ്ങളായ വി.എസ്.ഈശ്വരി, സ്മിത വിജയരാജ്, ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗങ്ങളായ എസ്.ശ്രീലേഖ,ഷിനി കെ.പിള്ള,മഹിള അസോസിയേഷൻ നേതാക്കളായ രാജി സനുകുമാർ,അമ്മുക്കുട്ടി രാമചന്ദ്രൻ,അഡ്വ.എൻ.സി പ്രനി,രജനി ഷിബുരാജ്,പ്രമീള സുരേഷ്,കവിത സോമൻ,ഓമന രവി,ഗീതു കൃഷ്ണൻകുട്ടി,ഉഷ തോട്ടുങ്കൽ,ജമിനി ശിവദാസ്,സി.പി.എം കുന്നന്താനം ലോക്കൽ സെക്രട്ടറി എസ്.രാജേഷ് കുമാർ,പഞ്ചായത്തംഗം ഗിരീഷ്കുമാർ,മുൻ പഞ്ചായത്തംഗം പി.ടി സുഭാഷ്,എൽ.ഡി.എഫ് ബൂത്ത് കൺവീനർ ജോൺ വിൻസെൻ്റ്,തുമ്പി സോമൻ എന്നിവർ പ്രസംഗിച്ചു.