എൻ.ഡി.എയ്ക്ക് വിജയം ഉറപ്പ്
എൻ.ഡി.എ സ്ഥാനാർത്ഥി എം.വി.ഗോപകുമാർ നൂറ് ശതമാനം വിജയിക്കുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരിലെ വികസന മുരടിപ്പിൽ ജനങ്ങൾ അസന്തുഷ്ടരാണ്. ബൈപ്പാസ് നിർമിക്കാനോ, പബ്ലിക് സ്റ്റേഡിയം നിർമിക്കാനോ, ആശുപത്രി നവീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഇതിനെതിരെയുള്ള വിധിയെഴുത്താവും ഇത്തവണ ഉണ്ടാവുക. സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആര് ജയിച്ചാലും നിയമസഭയിൽ അവർ ഒന്നിച്ചുനിൽക്കും. സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണ് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണയത്തിലുള്ളത്. ഇതിൽ ഇരുപാർട്ടികളിലേയും അണികൾക്ക് പ്രതിഷേധമുണ്ട്. ഇവർ ഇത്തവണ എൻ.ഡി.എയ്ക്ക് അനുകൂലമായി വോട്ടുചെയ്യും.
സജു ഇടക്കല്ലിൽ
എൻ.ഡി.എ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഇൻചാർജ്ജ്