തടിയൂർ: ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം ആരംഭിച്ചു. ഇന്ന് രാവിലെ 7ന് മഹാദേവന് ചതുർശുദ്ധി, ധാര, പഞ്ചഗവ്യം, നവകം, ശയ്യാ പൂജ, വൈകിട്ട് 7ന് കലശം, ദ്രവ്യകലശം, നാളെ രാവിലെ 7ന് ഉഷ:പൂജ, 9.05ന് ഹനുമാൻ സ്വാമി പ്രതിഷ്ഠാ കർമ്മം ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ പത്മനാഭൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. തുടർന്ന് വാസ്തു ആചാര്യനെയും ശിൽപ്പികളെയും ആദരിക്കൽ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന.