പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി ചലച്ചിത്രതാരം ജഗദീഷ് ,നിർമാതാവും സംവിധായകനുമായ എം.രഞ്ജിത്ത് എന്നിവർ ജില്ലയിൽ പര്യടനം നടത്തും. സ്ഥാനാർത്ഥികളായ കെ.ശിവദാസൻ നായർ, റോബിൻ പീറ്റർ, എം.ജി.കണ്ണൻ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇവർ പങ്കെടുക്കുകയെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് അറിയിച്ചു. ഇന്ന് രാവിലെ 11ന് നാരങ്ങാനം കണമുക്ക്, 11.30ന് വെട്ടൂർ, 12ന് പ്രക്കാനം ഒന്നിന് അടൂർ നിയോജക മണ്ഡലം എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക. കലാശക്കൊട്ട് ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന ലാപ്പിൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആവേശം പകരാനാണ് ജഗദീഷിന്റെ സന്ദർശനം.