കോന്നി: വോട്ടഭ്യർത്ഥിച്ചെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു ജനീഷ് കുമാറിനെ വരവേറ്റ് കോന്നിയിലെ വ്യാപാരി സമൂഹം. രാവിലെ പാർട്ടി ഓഫീസിലെത്തിയ സ്ഥാനാർത്ഥി നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പമാണ് വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചത്. ചൈനമുക്കിലെത്തിയ സ്ഥാനാർത്ഥി കടകളിൽ എത്തിയപ്പോൾ ഏറെ സ്‌നേഹത്തോടെയാണ് വ്യാപാരികൾ സ്വീകരിച്ചത്. കടകൾ കയറിയിറങ്ങിയ സ്ഥാനാർത്ഥി ചുറ്റിക അരിവാൾ നക്ഷത്രച്ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ചൈനമുക്ക്, മാർക്കറ്റ്, കെ.എസ്ആർ.ടി.സി പരിസരം എന്നിവടങ്ങളിലെ സന്ദർശനം മണിക്കൂറുകൾ നീണ്ടു. സ്ഥാനാർത്ഥിക്കൊപ്പം എൽ.ഡി.എഫ് നേതാക്കളായ ശ്യാംലാൽ, രാജേഷ് കുമാർ, തുളസി മണിയമ്മ, സോമശേഖരൻ, റഷീദ് മുളന്തറ, പഞ്ചായത്തംഗം ഉദയകുമാർ എന്നിവരും ഉണ്ടായിരുന്നു.