കോന്നി: മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ പോസ്​റ്ററുകൾ, ബാനറുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്റികൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും, പൊലീസിനും ബി.ജെ.പി പരാതി നൽകിയാതായി ജില്ലാ സെക്രട്ടറി വി.എ.സൂരജ് അറിയിച്ചു. വള്ളിക്കോട്, സീതത്തോട് പഞ്ചായത്തുകളിൽ എൽ.ഡി.എഫും, പ്രമാടം പഞ്ചായത്തിൽ യു.ഡി.എഫുമാണ് പ്രചാരണ സാമഗ്റികൾ നശിപ്പിക്കുന്നത്. പ്രധാനമന്ത്റി നരേന്ദ്രമോദിയുടെ വിജയ് റാലിയുമായി ബന്ധപ്പെട്ട പോസ്​റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ബി.ജെ.പി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ബി.ജെ.പി പ്രവർത്തകരും നേതാക്കളും പങ്കെടുക്കുന്ന മഹാസമ്പർക്ക പരിപാടി ഇന്ന് രാവിലെ മുതൽ എല്ലാ ബൂത്തുകളിലും നടക്കും. കെ സുരേന്ദ്റന്റെ വിജയം ഉറപ്പിക്കാൻ സ്ത്രീകളുടെ പ്രത്യേക സംഘങ്ങളും വീടുകൾ സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു.