പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകൾ പ്രസിദ്ധീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് ആവശ്യപ്പെട്ടു. വ്യാജ വോട്ടുകൾ സൃഷ്ടിച്ച് വിജയിക്കാമെന്ന വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ അടിയന്തരമായി പ്രസിദ്ധീകരിക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിട്ടതിലെ അവ്യക്തത വളരെ വലുതാണെന്നും ഉദ്യോഗസ്ഥരെ സർക്കാർ താൽപര്യത്തിന് രാഷ്ട്രീയമായി വിനിയോഗിച്ചത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സുഗമമായ തിരഞ്ഞെടുപ്പിന് ശരിയായ രീതിയിൽ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് വൻ വിജയം നേടുമെന്നും ബാബു ജോർജ്ജ് പറഞ്ഞു.