covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്ത് നിന്ന് വന്നവരും, എട്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 61 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 60,510 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 54,669 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
30ന് രോഗബാധ സ്ഥിരീകരിച്ച വശേരിക്കര സ്വദേശി (68), കലഞ്ഞൂർ സ്വദേശി (63) എന്നിവരാണ് മരിച്ചത്. ജില്ലയിൽ ഇന്നലെ 113 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59129 ആണ്.