തിരുവല്ല: യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുകോശി പോളിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകി ശശി തരൂർ എം.പി നഗരത്തിൽ റോഡ് ഷോ നടത്തി. ഇന്നലെ വൈകിട്ട് താലൂക്ക് ആശുപത്രി ജംഗ്‌ഷനിൽ നിന്ന് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പമായിരുന്നു റോഡ് ഷോ. സ്ത്രീകളെയും മറ്റ് ദുർബല ജനവിഭാഗങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ജനകീയ മാനിഫെസ്റ്റോയാണ് യു.ഡി.എഫ് പുറത്തിറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുരിശുകവല, എസ്.സി.എസ് ജംഗ്‌ഷൻ, കുറ്റപ്പുഴ, മുത്തൂർ, വഴി രാമൻചിറയിൽ റോഡ് ഷോ സമാപിച്ചു. കെ.പി.സി.സി സെക്രട്ടറി പ്രൊഫ,സതീഷ് കൊച്ചുപറമ്പിൽ, സതീഷ് ചാത്തങ്കരി, റെജി തോമസ്,ലാലു തോമസ്, ജേക്കബ് പി.ചെറിയാൻ, ബിനു വി.ഈപ്പൻ,ഷിബു പുതുക്കേരിൽ,ജോൺ കെ. മാത്യു,ബിജു ലങ്കാഗിരി എന്നിവർ നേതൃത്വം നൽകി. തുടർന്ന് യു.ഡി.എഫ് തിരുവല്ലയിൽ നിന്ന് കറ്റോട്, കവിയൂർ വഴി മല്ലപ്പള്ളിയിലേക്ക് ട്രാക്ടർ റാലിയും നടത്തി.