കൊടുമൺ: അങ്ങാടിക്കൽ തെക്ക് മേലേകിഴക്കേതിൽ യോഗീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഇന്ന് ആഘോഷിക്കും. രാവിലെ 5ന് ഗണപതിഹോമം, ഒറ്റക്കലശപൂജ, 9ന് യോഗീശ്വരപൂജ, 11ന് അന്നദാനം, വൈകിട്ട് ദീപാരാധന, ഭജന, രാത്രി 10 മുതൽ കൊല്ലം റെയിൻഡ്രോപ്‌സ് മെലഡീസിന്റെ ചലച്ചിത്ര പിന്നണി ഗായകർ പങ്കെടുക്കുന്ന ഗാനമേള, കരാക്കേ ഗാനമേള, ഭക്തിഗാനമേള, മെഗാഷോ എന്നിവ ഉണ്ടായിരിക്കും. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ഉത്സവ ചടങ്ങുകളെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് പ്രസന്നൻ മേലേ കിഴക്കേതിൽ, സെക്രട്ടറി സജികുമാർ, സജിഭവനം എന്നിവർ അറിയിച്ചു. ഉത്സവം പ്രമാണിച്ച് മഹാത്മാ ജനസേവനകേന്ദ്രത്തിൽ അന്നദാനം നടത്തും.