ആറന്മുള : ഭരണ സംവിധാനത്തിലെ പിഴവ് മൂലം സർക്കാർ ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട ഇരയ്ക്ക് അർഹിക്കുന്ന നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആറന്മുളയിൽ സംഭവ സ്ഥലത്ത് മെഴുകുതിരി തെളിച്ച് ഐക്യദാർഢ്യ പ്രഖ്യാപനവും പ്രതിഷേധവും നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിനീതാ അനിൽ ഉദ്ഘാടനം ചെയ്തു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി, രമാദേവി, ദീപ നായർ, ഷൈനിലാൽ, ശ്രീദേവി ടോണി എന്നിവർ പ്രസംഗിച്ചു.