മല്ലപ്പള്ളി: ലൈസൻസില്ലാത്ത വയറിംഗ് തൊഴിലാളികളെ ജോലിക്ക് ഉപയോഗിക്കുന്ന സിവിൽ കോൺട്രാക്ടർമാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും, വയറിംഗ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമ നിധി ബോർഡ് അനുവദിക്കണമെന്നും കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ ബി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.കെ.ചന്ദ്രൻനായർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, സുരേഷ്‌കുമാർ.എം.എൻ,സിജു വർഗീസ്, പി.കെ.വിജയൻ, കെ.ജെ.തോമസ്, മത്തായി ഉമ്മൻ, ഡാനിയേൽ ജോർജ് അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.