പത്തനംതിട്ട: പ്രളയ ദുരന്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെ.പി.സി.സിയുടെ ഭവന ദാന പദ്ധതിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിതു നൽകുന്ന പത്താമത്തെ വീട് റാന്നി-അങ്ങാടി, പറക്കുളത്ത് സുനില ബീഗത്തിന് താക്കോൽ നൽകി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നിർവഹിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ കോൺഗ്രസ് ഇതുവരെയും ജില്ലയിൽ പത്ത് വീടുകൾ നൽകിയിട്ടുണ്ട്. ഡി.സി.സി വൈസ് പ്രസിഡന്റ് ടി.കെ സാജു, ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൾ സലാം, അഡ്വ.ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഡ്വ.ലാലു ജോൺ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു മരുതിക്കൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.സി തോമസ്, ബി.സുരേഷ്, മേഴ്‌സി പാണ്ടിയത്ത്, സിനി ഏബ്രഹാം തുടങ്ങിയവർ സംസാരിച്ചു.