കോഴഞ്ചേരി: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും കൂട്ട രാജി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയംഗം ബിനു പരപ്പുഴ, ജില്ല ജനറൽ സെക്രട്ടറി ജോബി കാക്കനാട്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സിറിൾ സി. മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിലധികം പ്രവർത്തകർ കേരള കോൺഗ്രസ് എംൽ ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ല പ്രസിഡന്റ് എൻ.എം.രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജേക്കബ് തോമസ് അരികുപുറം, ചെറിയാൻ പോളച്ചിറക്കൽ, ഷീബ കുരീക്കാട്ടിൽ, ലത ചെറിയാൻ, മനോജ് മണ്ഡകത്തിൽ, എൻസി മണ്ണിൽ, കുഞ്ഞുമോൻ, ഗോപി മുരിക്കേത്ത്, ജോബി തൈക്കൂട്ടത്തിൽ, മോഹൻ പാറക്കുറ്റിയിൽ എന്നിവർ സംസാരിച്ചു.