s
എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ പര്യടനത്തിനിടെ കുട്ടിയുമായി കുശലം പങ്കിടുന്നു

ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ പാറച്ചന്ത ജംഗ്ഷനിൽ നിന്ന് പര്യടനം ആരംഭിച്ചു. എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് ഇലഞ്ഞിമേൽ പര്യടനം ഉദ്ഘാടനം ചെയ്തു. കെ.ടി കുട്ടപ്പൻ അദ്ധ്യക്ഷനായി. കല്യാത്ര ജംഗ്ഷൻ, ചെറിയനാട് കലവറ തോട്ടം, കല്ലുവട്ടയ്യത്ത്, പ്ലാക്കോട് ജംഗ്ഷൻ, കുളിയ്ക്കാം പാലം എന്നീ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ മാല, പൂക്കൾ എന്നിവയുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം കാത്തുനിന്നു. വികസന തുടർച്ചയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് ആല വേടൂരേത്ത്, കിണറുവിള, പൂമല, നെടുമ്പ്രം ,മുളക്കുഴ പെരിങ്ങാല വായനശാല , പാങ്കാവ് ജംഗ്ഷൻ, തുലാക്കുഴി ,പള്ളിപ്പടി, പട്ടങ്ങാട്ട്, കാരയ്ക്കാട്, ചെല്ലാമഠം, താഴം ഭാഗം എന്നീ കേന്ദ്രങ്ങളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി. വലക്കടവുംപാട് പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പി.വിശ്വംഭര പണിക്കർ, എം.എച്ച് റഷീദ്, ടി.കെ ഇന്ദ്രജിത്ത് എം.ശശികുമാർ, സി.ജയചന്ദ്രൻ, ബെറ്റ്സി ജിനു, ശ്യാമിലി ശശികുമാർ, സി.കെ ഉദയകുമാർ, ആർ.രാജഗോപാൽ, പി.ആർ രമേശ് കുമാർ, നെൽസൺ ജോയി, ഷീദ് മുഹമ്മദ്, വി.കെ വാസുദേവൻ, പി.ഉണ്ണികൃഷ്ണൻ നായർ, ടി.കെ സോമൻ, കെ.ആർ മുരളീധരൻ പിള്ള, കെ.ഡി രാധാകൃഷ്ണക്കുറുപ്പ്, എൻ.എ രവീന്ദ്രൻ, പി.എസ് ഗോപാലകൃഷ്ണൻ, കെ.എസ് ഗോപാലകൃഷ്ണൻ, പി.എസ് മോനായി, പി.കെ കുര്യൻ, എം.ജി മധു, ആരോമൽ രാജ് എന്നിവർ സംസാരിച്ചു.