ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി ഇന്നലെ രാവിലെ ദേവാലങ്ങളും പ്രമുഖ വ്യക്തികളെയും സന്ദർശിച്ചു. മണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളിലൂടെയും ഓട്ടപ്രദിക്ഷണം നടത്തി വോട്ടർമാരെ നേരിൽ കണ്ടു. വൈകിട്ട് ബഥേൽ ജംഗ്ഷനിൽ പര്യടനം സമാപിച്ചു. സമാപനവേളയിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രകടനമായി പങ്കെടുത്തു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന്റെ വിജയം ഉറപ്പാണെന്ന് സ്ഥാനാർത്ഥി എം.മുരളി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് ജനങ്ങളിൽ നിന്നും കിട്ടിയ സഹകരണം തികഞ്ഞ ആത്മവിശ്വാസം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.