തിരുവല്ല: കുറ്റൂർ പുളിമൂട്ടിൽ പരേതനായ കുര്യാക്കോസിന്റെ മകൻ പി. കെ.കുര്യാക്കോസ് (ജോസ് - 68) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് തിരുവല്ല തെങ്ങേലി സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ. പരേതൻ മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനും ഡൽഹി മലങ്കര ക്‌നാനായ യാക്കോബായ സൊസൈറ്റിയുടെ പ്രസിഡന്റും ക്‌നാനായ അസോസിയേഷൻ മെമ്പറും, തിരുവല്ല ക്‌നാനായ ഫോറം ചെയർമാനും, തിരുവല്ല ടൗൺ സെൻട്രൽ റെസിഡന്റ് അസോസിയേഷൻ ട്രഷററും ആയിരുന്നു. ഭാര്യ: ലിസിയമ്മ കുര്യാക്കോസ്. മകൻ: ഡോ. ജെറിൻ കുര്യാക്കോസ് (യു.എസ്.എ.). മരുമകൾ: ഉഴവൂർ മറ്റത്തിൽ ഡോ. സ്‌റ്റെഫിനി ജെറിൻ (യു. എസ്. എ.).