വള്ളംകുളം: 98-ാം വള്ളംകുളം എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ശശിധരൻ പയ്യമ്പള്ളിലും, വൈസ്. പ്രസിഡന്റായി സി.എസ്.അനിൽകുമാർ ഒട്ടത്തിലിനെയും, സെക്രട്ടറിയായി സജീവ് എം.ഡി മണ്ണാരേട്ടിനെയും തിരഞ്ഞെടുത്തു. യൂണിയൻ കമ്മിറ്റിയംഗമായി രവീന്ദ്രൻ കെ.എൻ., മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി കലേഷ് കുമാർ,കെ.കവിരാജ്, എം.പി.തങ്കപ്പൻ, രഞ്ചിത്ത് രാജേന്ദ്രൻ, വിപിൻ,സജിത് എ.കെ.,സുജിത് സുധാകരൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി കെ.മനോജ്, സദാനന്ദൻ, മഹിളാമണി എന്നിവരെ 28-3-2021ൽനടന്ന തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുത്തു.