rss-dyfi

പത്തനംതിട്ട. വീണാജോർജിന്റെ ഇലക്ഷൻ പ്രചാരണം കഴിഞ്ഞു പോവുകയായിരുന്നു ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പത്തനംതിട്ട മേലെ വെട്ടിപ്രത്ത് ഇന്നലെ രാത്രി 8.45ന് ആണ് സംഭവം. തോന്നിയാമല സ്വദേശി സുജിത്ത് (23), അഴൂർ സ്വദേശി പി.എസ്. ആകാശ് ( 20), വെട്ടിപ്പുറം സ്വദേശി അഖിൽ സതീഷ് (20 ) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർ.എസ്.എസ് പ്രവർത്തകരായ കരിമ്പനകുഴി സ്വദേശി രാഹുൽ,കുമ്പഴ സ്വദേശി നിധിൻ, പത്തനംതിട്ട സ്വദേശി സഞ്ജു, കുമ്പഴ സ്വദേശി സുധീഷ് എന്നിവരുടെയും കണ്ടാലറിയാവുന്ന 7 പേരുടെയും പേരിൽ കേസെടുത്തു.